കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിന്റെയും ഉത്തമ സംരക്ഷകനായ എം.ടിയുടെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി കുറിച്ചു.
“എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടോടെ സാഹിത്യത്തെയും സിനിമയേയും സാംസ്കാരികാവിഷ്കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി പരിവര്‍ത്തനം ചെയ്ത ഒരു മഹാപ്രതിഭയേയാണ് നമുക്ക് നഷ്ടമായത്. കേരളത്തിന്റെ പൈതൃകവും മനുഷ്യവികാരങ്ങളുടെ ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.’-പ്രിയങ്ക കുറിച്ചു.
എം.ടിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞ എല്ലാ കഥകളിലൂടെയും അദ്ദേഹം സ്പര്‍ശിച്ച എല്ലാ കഥകളിലൂടെയും അദ്ദേഹത്തിന്റെ പൈതൃകം ഇനിയും ജീവിക്കുമെന്നും പ്രിയങ്ക എക്സിൽ കുറിച്ചു.