കോഴിക്കോട്: ശബരിമല ദർശനത്തിനു പോകുന്നവർ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിർദ്ദേശം ബിജെപി ലംഘിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്.
ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകൾ പാലിക്കേണ്ട ബാധ്യത ജനങ്ങൾക്കില്ല. മണ്ഡലമാസ പൂജകൾക്കായി നട തുറക്കുന്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാൻ തന്റേടമുണ്ടെങ്കിൽ പിണറായി വിജയൻ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേട്ടുകേൾവിയില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടു വരുന്ന പിണറായി വിജയൻ വിശ്വാസികൾക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടെയും കടമയാണെന്നും രമേശ് പറഞ്ഞു.