കോഴിക്കോട്: മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയിൽ തടയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെയാണ് ബിജെപിയുടെ വഴിതടയൽ സമരം. ശബരിമലയിൽ തെറ്റ് പറ്റിയെന്ന് പറയാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നിൽ. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടി വരുമെന്നും ശബരിമലയിൽ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും രമേശ് കൂട്ടിച്ചേർത്തു.