ആറന്‍മുള വിത്തു വിതയ്ക്കല്‍ ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള ശ്രമമാണെന്ന് എം.ടി. രമേശ്

alp-mt-ramesh1

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ ആറന്മുളയില്‍ നടത്തിയ വിത്തു വിതയ്ക്കല്‍ ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള ശ്രമമാണ് എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ നെല്‍പ്പാടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കിയതിനു ശേഷം വേണമായിരുന്നു വിത്തു  വിതയ്ക്കാന്‍.

എന്തുകൊണ്ട് പദ്ധതിപ്രദേശത്തെ പൂര്‍വസ്ഥിതിയിലാക്കിയിട്ട് കൃഷിനടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. മണ്ണിട്ട് നികത്തിയ നെല്‍പ്പാടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കണമെന്നും ഇതിനുള്ള കാലതാമസം എന്താണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

Related posts