എംടി വിമർശിച്ചതു പിണറായിയെത്തന്നെ; കാ​ര്യം പ​റ​ഞ്ഞാ​ൽ പ​ണി പോ​കു​മെ​ന്ന പേ​ടി​യാ​ണ് ഇ​പി​ക്കെന്ന് കെ.​ മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ വേ​ദി​യി​ലി​രു​ത്തി എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ഉ​ദ്ദേ​ശി​ച്ച​ത് കേ​ര​ള​ത്തെത​ന്നെ​യാ​ണെ​ന്നു കെ.​ മു​ര​ളീ​ധ​ര​ന്‍ എം​പി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യെത​ന്നെ​യാ​ണ് വി​മ​ർ​ശി​ച്ച​ത്.​ വാ​യി​ക്കു​ന്ന​വ​ർ​ക്ക് കാ​ര്യം മ​ന​സി​ലാ​കും.​ പ​റ​ഞ്ഞ​ത് ഇ.​പി. ജ​യ​രാ​ജ​ന് മ​ന​സി​ലാ​കാ​ഞ്ഞി​ട്ട​ല്ല, കാ​ര്യം പ​റ​ഞ്ഞാ​ൽ പ​ണി പോ​കു​മെ​ന്ന പേ​ടി​യാ​ണ് ഇ​പി​ക്ക്.​

പ​റ​ഞ്ഞ​ത് പി​ണ​റാ​യി​ക്കെന്നതുപോലെ മോ​ദി​ക്കും ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​ അ​യോ​ധ്യ​യി​ൽ കോ​ൺ​ഗ്ര​സ്‌ പ​ങ്കെ​ടു​ക്കാ​ത്ത​ത് ഇ​ട​ത് സ​മ്മ​ർ​ദം കാ​ര​ണ​മെ​ന്ന എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന ന​ത്തോ​ലി പ​റ​യു​ന്ന​ത് കേ​ട്ട് തി​മിം​ഗ​ലം തീ​രു​മാ​നം എ​ടു​ത്തെ​ന്ന് പ​റ​യു​ന്ന​തുപോ​ലെ​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.​

കോ​ൺ​ഗ്ര​സി​ന്‍റെ തീ​രു​മാ​നം ഉ​ചി​ത​മാ​യ സ​മ​യ​ത്തുത​ന്നെ​യാ​ണ്. പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​സ് ലിം ലീ​ഗ് അ​നു​കൂ​ല പ്ര​സം​ഗം കേ​ള്‍​ക്കു​മ്പോ​ള്‍ സി​എ​ച്ചി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ന്നും പ്ര​സ​ക്ത​മാ​ണ്.​ വി​ശ്വാ​സി​യെ ഒ​രി​ക്ക​ലേ പാ​മ്പു​ക​ടി​ക്കൂ എ​ന്നാ​യി​രു​ന്നു സി​എ​ച്ച് പ​ണ്ട് പ്ര​തി​ക​രി​ച്ച​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ കോ​ഴി​ക്കോ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.‍

Related posts

Leave a Comment