കോഴിക്കോട്: രണ്ടാമൂഴം സിനിമയെ നടിഅക്രമിക്കപ്പെട്ടസംഭവവുമായി കൂട്ടികെട്ടാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് . മഞ്ജുവാര്യരുമായുള്ള സൗഹൃദത്തെപോലും തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തി എം.ടി. വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്വകാര്യ ചാനലിനോട്പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം അകാരണമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചുവാങ്ങുകയും നിമയനടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തപശ്ചാത്തലത്തിലായിരുന്നു കൂടികാഴ്ച. രാത്രി എട്ടിന് എംടിയുടെ വീട്ടില്‍ എത്തിയ ശ്രീകുമാര്‍ മേനോന് ഒന്നരമണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസമാണ് ശ്രീകുമാര്‍ മേനോന് പ്രകടിപ്പിച്ചത്.എംടിയോട് ക്ഷമ ചോദിച്ചു.
എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും.കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോള്‍ തിരശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു. രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരക്കാര്‍ സമയം പാഴാക്കുകയാണ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. അതിന് താന്‍ ക്ഷമ ചോദിച്ചു.
ഒടിയന്റെ കാര്യങ്ങളും വിശേഷണങ്ങളും പങ്കുവെച്ചു. പ്രോജക്ടിലെ ഇതുവരെയുള്ള മുന്നോട്ട് പോക്കിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. ഈ പ്രശ്നം ഒരു നിയമയുദ്ധത്തിലേക്ക് പോകില്ലെന്നാണ് വിശ്വസിക്കുന്നത്.ഇതെല്ലാം ഭംഗിയായി ഉടനെ തീരും. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.
അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ശ്രീകുമാര്‍ മോനോന് വ്യക്തമാക്കി.ഒക്ടോബര്‍ 11-നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാന് തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇത് ബന്ധപ്പെട്ടു തടസ ഹര്‍ജിയും നല്കി. കേസ് 25-ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.