മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എം. ടി. വാസുദേവൻ നായരെന്ന് നടൻ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം എം.ടി. യെ പ്രശംസിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
എഴുത്തുകാരൻ എന്നാൽ.. എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല, മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്.
സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം. ടി. യാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം. ടി. സാഹിത്യം വരേണ്യസാഹിത്യം!)