അപസ്മാരം മാറാരോഗമോ മാനസിക വിഭ്രാന്തിയോ അല്ല; വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കില്ല; ഹെെക്കോടതി

അ​പ​സ്മാ​രം ചി​കി​ത്സി​ച്ചു മാ​റ്റാ​ൻ സാ​ധി​ക്കാ​ത്ത രോ​ഗ​മോ മാ​ന​സി​ക വി​ഭ്രാ​ന്തി​യോ അ​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ല ബോം​ബെ ഹൈ​ക്കോ​ട​തി.

പ​ങ്കാ​ളി​ക്ക് അ​പ​സ്മാ​രം ബാ​ധി​ച്ച​തി​നാ​ൽ മ​നോ​നി​ല ത​ക​രാ​റി​ലാ​ണെ​ന്നും അ​വ​രോ​ടൊ​പ്പം തു​ട​ർ​ന്നു ജീ​വി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ത​നി​ക്ക് വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്നും കാ​ണി​ച്ച്  മു​പ്പ​ത്തി​മൂ​ന്നു​കാ​ര​ന്‍ ന​ല്‍​കി​യ വി​വാ​ഹ മോ​ച​ന ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം.

ജ​സ്റ്റി​സു​മാ​രാ​യ വി​ന​യ് ജോ​ഷി, വാ​ൽ​മീ​കി എ​സ്‌.​എ മെ​നെ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ‌യു​വാ​വി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ​ത്. ഹി​ന്ദു വി​വാ​ഹ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 13 (1) (iii) പ്ര​കാ​ര​മാ​ണ് യു​വാ​വ് വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട​ത്. 

പ​ങ്കാ​ളി​ക​ളി​ല്‍ ആ​രെ​ങ്കി​ലും ഒ​രാ​ൾ​ക്ക്  സു​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കാ​ത്ത മാ​ന​സി​കാ​വ​സ്ഥ​യു​ള്ള​വ​രോ തു​ട​ർ​ച്ച​യാ​യി അ​ല്ലെ​ങ്കി​ൽ ഇ​ട​യ്ക്കി​ടെ അ​ത്ത​രം മാ​ന​സി​ക വി​ഭ്രാ​ന്തി​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​മെ​ന്നാണ് ഈ വകുപ്പ് നിർദേശിക്കുന്നത്. 

അപസ്മാരമുണ്ടെന്നും അത് തന്‍റെ മാനസിക അവസ്ഥയെയും ആരോഗ്യത്തെയും യാതൊരു തരത്തിലും ബാധിച്ചില്ലെന്നു യുവതി വാദിച്ചു.

 

Related posts

Leave a Comment