രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച്് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മരണസംഖ്യ വര്‍ധിക്കുന്നതിന് മ്യൂകോര്‍മൈക്കോസിസ് എന്ന ഗുരുതര ഫംഗസ് രോഗം ഇടയാക്കുമെന്നത് ആശങ്ക കൂട്ടുന്നതായി ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈക്കോസിസ് ജീവന് ഭീഷണി സൃഷ്ടിക്കുന്നത്.
രക്തക്കുഴലുകള്‍ക്ക് ഉള്ളിലോ സമീപഭാഗങ്ങളിലോ ഫംഗസ് ബാധിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും.
മസ്തിഷ്കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. രോഗബാധയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അനുബന്ധകലകളുടെ നാശത്തിലേക്ക് നയിക്കുന്നതിനാല്‍ രോഗി ഗുരുതരാവസ്ഥയിലാവുകയും ജീവന് നഷ്ടമാകുകയും ചെയ്യും.
പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ മ്യൂകോര്‍മൈക്കോസിസിന് സാധ്യത കൂടുന്നതാണ് ഗുരുതരപ്രതിസന്ധിയായി തീര്‍ന്നിരിക്കുന്നത്.