റാന്നി: കോവിഡു കാലത്ത് വളര്‍ത്തിയെടുത്ത നീളന്‍ മുടി കാന്‍സര്‍ രോഗികള്‍ക്കായി നല്‍കിക്കൊണ്ട് മാതൃകയായി കടുമീന്‍ചിറ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജ്യോതിഷ് സന്ദീപ്.
കടുമീന്‍ചിറ നാലാം വാര്‍ഡ് പാലക്കാപറമ്പില്‍ സൂരജ് സ്മിത ദമ്പതികളുടെ മകനാണ് ജ്യോതിഷ്.
അത്തിക്കയത്തെ സിലോണ്‍ ഹെയര്‍ ഡ്രെസിംഗ് സെന്ററിൽ യാതൊരു പ്രതിഫലവും വാങ്ങാതെമുടി മുറിച്ചുകൊടു ത്താണ് ഭാഗ്യനാഥൻ ഈ നന്മയ്ക്ക് പിന്തുണയേകിയത്.
കടുമീന്‍ചിറ ഹയര്‍ സക്കന്‍ഡറി സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ജ്യോതിഷ്. കടുമീന്‍ചിറ സ്കൂള്‍ ഹെഡ്മിസ്ട്രസ് മീന ജ്യോതിഷിനെ സ്കൂളില്‍ വിളിച്ചു അഭിനന്ദിച്ചു.
കോവിഡ് കാലത്ത് വെട്ടിക്കാനാകാതെ കൗതുകത്തിനു വേണ്ടി വളര്‍ത്തി തുടങ്ങിയ മുടിയാണ് ഇപ്പോള്‍ പെണ്‍കുട്ടികളെപ്പോലെ വളര്ന്നിറങ്ങിയത്. മാതാപിതാക്കളുടെ പ്രോത്സാഹനവും ഒപ്പമുണ്ടായിരുന്നു.