ന്യൂഡൽഹി: വിവിധ പൊതുമേഖലാ ബാങ്കുകളിലായി 2,313 പ്രധാൻമന്ത്രി മുദ്ര യോജന (പിഎംഎംവൈ) അക്കൗണ്ടുകൾ തട്ടിപ്പു നടത്തിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. 2016-17 സാന്പത്തികവർഷം മുതൽ ഇതുവരെയുള്ള കണക്കാണിത്. മുദ്ര ലോണ്‍ പദ്ധതി ആരംഭിച്ചതു മുതൽ 2019 ജൂണ്‍ 21 വരെ ആകെ 19 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
കേസുകൾ പരിശോധിച്ച് അന്വേഷണം നടത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 103 ജീവനക്കാർ തട്ടിപ്പിനു കൂട്ടുനിന്നതായി കണ്ടെത്തി. ഇവരിൽ 68 പേർക്കെതിരേ നടപടിയെടുത്തു.
തട്ടിപ്പുകൾ ഏറെ നടന്നത് തമിഴ്നാട്ടിലാണ്. 344 എണ്ണം. ചണ്ഡിഗഡ് (275), ആന്ധ്രപ്രദേശ് (241) എന്നിവയാണ് പിന്നാലെയുള്ളത്.മൊത്തം നിഷ്ക്രിയ ആസ്തി 2017-18ലെ 2.52 ശതമാനത്തിൽനിന്ന് 2018-19ൽ 2.68 ശതമാനമായി എന്നും ധനമന്ത്രി അറിയിച്ചു.