മുഹമ്മ: പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എടുത്ത ലോണിന്റെ തിരിച്ചടവില്‍ മുഹമ്മ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വീഴ്ചവരുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം മുഹമ്മ പഞ്ചായത്തില്‍ പരിശോധന നടത്തി.ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിലും ആവശ്യം ഉയര്‍ന്നിരുന്നു.
വിജിലന്‍സ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമെ വിജിലന്‍സിന് തുടര്‍ നടപടികള്‍ ആരംഭിയാക്കാന് കഴിയൂ.
തട്ടിപ്പ് നടന്നതായി സംസ്ഥാന കുടുംബശ്രീ മിഷന് നടത്തിയ പരിശോധനയില്‍ ബോധ്യമായിരുന്നു. കോര്‍പറേഷനില്‍നിന്ന് എടുത്ത 2.23 കോടി രുപ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലോണായി നല്‍കിയിരുന്നു.
ഈ തുകയുടെ തിരിച്ചടവ് കുടുംബശ്രീ യൂണിറ്റുകള്‍ കൃത്യമായി നടത്തിയെങ്കിലും കോര്‍പറേഷനിലേക്കുള്ള തിരിച്ചടവ് കൃത്യമായി നടന്നില്ല.24 ലക്ഷത്തിലേറെ രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്.
വ്യാജ രസീത് ഉപയോഗിച്ച് ഈ തുക തിരിമറി നടത്തിയതായാണ് ബോധ്യമായിട്ടുള്ളത്. സിഡിഎസ് മുന്‍ പ്രസിഡന്റിനെയും മുന്‍ അക്കൗണ്ടന്റി നെയും കുടുംബശ്രീ സംസ്ഥാന മിഷന് വിളിച്ചുവരുത്തിയിരുന്നു.