കണ്ണൂർ: മുഖ്യമന്ത്രിക്ക് അഭിമുഖം നല്കുവാൻ പിആർ ഏജൻസിയുടെ ആവശ്യമില്ലെന്നും പിണറായി വിജയന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ മലപ്പുറത്തെ അവഗണിച്ചുവെന്നായിരുന്നു പരാതി. സത്യം തെളിഞ്ഞപ്പോൾ ഏതെങ്കിലും മാധ്യമങ്ങൾ തിരുത്തി നല്‍കിയോയെന്നും റിയാസ് ചോദിച്ചു. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നതിന്റെ പിന്നിൽ രാഷ്ട്രീയമാണ്. ഇടതുപക്ഷത്തെ ആക്രമിക്കാൻ അതിന്റെ തലയ്ക്ക് അടിക്കുകയാണ്. ആ തല ഇപ്പോൾ പിണറായിയാണ്.
എന്നാൽ, ദി ഹിന്ദുവിനെതിരേ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.