തിരുവനന്തപുരം: പി. വി. അൻവറിന്റെ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും പുഴുക്കുത്തുകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞതു പോലെ തെറ്റ് ചെയ്ത ആരെയും സംരക്ഷിച്ചു മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറുന്നതിന് മുമ്പ് വർഗീയ കലാപത്തിന് കക്ഷിചേരുന്നവരായിരുന്നു കേരളത്തിലെ പോലീസ്. പല പ്രവൃത്തികൾക്കും ഇടനിലക്കാരായി അവർ പ്രവർത്തിച്ചിരുന്നു.
2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജനകീയ പോലീസ് സംവിധാനം കൊണ്ടുവരുന്ന നിലപാടുണ്ടായി. മുഖ്യമന്ത്രി ചൂണ്ടികാട്ടിയ പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിൽ കർക്കശ നിലപാട് സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കി.