നമോ പൂജ്യ നിവാരണ പദ്ധതിയിലൂടെയാണ് വി. മുരളീധരൻ മന്ത്രിയായത്; പരിഹാസവുമായി മുഹമ്മദ് റിയാസ്

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി പി. ​എ മു​ഹ​മ്മ​ദ് റി​യാ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ വി​വാ​ഹം ക​ഴി​ച്ച​തി​നാ​ലാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന് മ​ന്ത്രി പ​ദം കി​ട്ടി​യ​തെ​ന്ന് വി​മ​ർ​ശി​ച്ച കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രെ അ​തേ നാ​ണയ​ത്തി​ൽ തി​രി​ച്ച​ടി​ച്ച് പി. ​എ മു​ഹ​മ്മ​ദ് റി​യാ​സ്.

അ​മ്മാ​യി അ​ച്ഛ​ൻ മു​ഖ്യ​മ​ന്ത്രി ആ​യ​തു​കൊ​ണ്ട് മാ​ത്രം മ​ന്ത്രി ആ​യ ആ​ള​ല്ലേ താ​നെ​ന്ന മു​ര​ളീ​ധ​ര​ന്‍റെ പ​രി​ഹാ​സ​ത്തി​നാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മ​റു​പ​ടി. ന​മോ പൂ​ജ്യ നി​വാ​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് വി. ​മു​ര​ളീ​ധ​ര​ൻ മ​ന്ത്രി​യാ​യ​ത്, ഭ​ര​ണ​ഘ​ട​ന പ​ദ​വി​യി​ലി​രി​ക്കു​ന്ന ഗ​വ​ർ​ണ​റെ പോ​ലും നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​ത്ത​രം മു​ര​ളീ​ധ​ര​ന്മാ​രാ​ണെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് തി​രി​ച്ചും പ​രി​ഹ​സി​ച്ചു.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന പ​ദ​വി​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ത​റ​വാ​ട് സ്വ​ത്ത​ല്ല കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട വി​ഹി​ത​മാ​ണ് ചോ​ദി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment