സം​സ്‌​കാ​ര​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്ന​ത് ന​മ്മ​ള്‍ ഒ​ന്നാ​ണെ​ന്ന ബോ​ധമെന്ന് പ്ര​ഫ. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്

ഇ​രി​ട്ടി: മ​ത​ങ്ങ​ള്‍​ക്കും വി​ശ്വാ​സ​ത്തി​നു​മ​പ്പു​റം ന​മ്മ​ള്‍ ഒ​ന്നാ​ണെ​ന്ന ബോ​ധ​മാ​ണ് ന​മ്മു​ടെ സം​സ്‌​കാ​ര​ത്തെ സ​മ്പ​ന്ന​മാ​ക്കു​ന്ന​തെ​ന്ന് ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. കീ​ഴൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്രം ഇ​രു​പ​ത്തി അ​ഞ്ചാം വാ​ര്‍​ഷി​ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ​ത്തി​ലും മാ​യം ക​ല​ര്‍​ന്ന ഈ ​കാ​ല​ത്ത് അ​സ്വ​സ്ഥ​മാ​യ മ​ന​സു​ക​ളി​ല്‍ ശാ​ന്തി​യു​ടെ അ​ല​ക​ള്‍ സൃ​ഷ്ടി​ക്കു​വാ​ന്‍ ക്ഷേ​ത്ര​ങ്ങ​ള്‍​ക്കു ക​ഴി​യു​ന്നു. പ​ള്ളി​ക​ളോ അ​മ്പ​ല​ങ്ങ​ളോ അ​ല്ല ഇ​ന്ന് ന​മു​ക്കു ചു​റ്റും കാ​ണു​ന്ന നി​ര​വ​ധി​യാ​യ പ്ര​ശ്ങ്ങ​ള്‍​ക്കു കാ​ര​ണം. മ​ന​സി​ന്‍റെ ഉ​ള്ളി​ല്‍ ഉ​ട​ലെ​ടു​ക്കു​ന്ന അ​ധി​കാ​ര​ഭാ​വ​മാ​ണ് ഇ​വി​ടെ പ​ല​തി​നും ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷേ​ത്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​ഭു​വ​ന​ദാ​സ​ന്‍ വാ​ഴു​ന്ന​വ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തു​ക്കി​പ്പ​ണി​ത ന​ട​പ്പ​ന്ത​ലി​ന്‍റെ സ​മ​ര്‍​പ്പ​ണം ത​ന്ത്രി വി​ല​ങ്ങ​ര നാ​രാ​യ​ണ​ന്‍ ഭ​ട്ട​തി​രി​പ്പാ​ട് നി​ര്‍​വ​ഹി​ച്ചു. സേ​വാ​പ്ര​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് നി​ര്‍​ധ​ന​കു​ടും​ബ​ങ്ങ​ള്‍​ക്ക് ത​യ്യ​ല്‍ മെ​ഷീ​നു​ക​ള്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. ക്ഷേ​ത്ര പു​ന​ര്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

എം. ​ബാ​ബു, എം.​പി. മ​നോ​ഹ​ര​ന്‍, ഡോ. ​ബി.​പി. മ​ണ്ഡ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​ഇ. നാ​രാ​യ​ണ​ന്‍, എം. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട്ടു​ദി​വ​സ​ത്തെ ഉ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ക​ല​വ​റ നി​റ​ക്ക​ല്‍ ഘോ​ഷ​യാ​ത്ര​യും രാ​ത്രി എ​ട്ടി​ന് കൊ​ടി​യേ​റ്റ​വും ന​ട​ക്കും.

Related posts