കോട്ടയം: ലുക്കീമിയ ബാധിച്ച അഞ്ചു വയസ്സുകാരൻ മുഹമ്മദ് അസ്നാന്റെയും 29 വയസ്സുകാരി ലിയാനാ അൻവറിന്റെയും ജീവൻ രക്ഷിക്കാനുള്ള അവസാന വഴിയായി വൈദ്യശാസ്ത്രലോകം നിർദേശിച്ചത് രക്തമൂലകോശം മാറ്റിവയ്ക്കുക (Blood Stem Cell Transplant) എന്നതാണ്. ഇതിനായി ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുകയാണ് ഇവർ.
ലോകത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള നാല് ലക്ഷത്തോളം ഇന്ത്യക്കാരിൽ നിന്ന് ഇവർക്കായുള്ള ദാതാവിനെ ഇതുവരെ കിട്ടിയിട്ടില്ല. ഇതിനായി മാർച്ച് 13ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെ കോട്ടയം ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കോട്ടയവും ചേർന്ന് മാൾ ഓഫ് ജോയ്യിൽ ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിട്രേഷൻ ഒരുക്കിയിട്ടുണ്ട്.
18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ദാതാവായി രജിസ്റ്റർ ചെയ്യാം. അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ ഉപയോഗിച്ചു HLA Typing Test ചെയ്തു റിപ്പോർട്ട് രജിസ്റ്ററിയിൽ സൂക്ഷിക്കുന്നു. ഒന്ന് മുതൽ രണ്ട് മാസം വരെ സമയം എടുക്കും HLA ടൈപ്പിംഗ് പരിശോധനാ ഫലം ലഭിക്കുവാൻ.
യോജിച്ച ദാതാവിനെ ലഭിച്ചാൽ രജിസ്റ്ററിയിൽ നിന്നും ദാതാവിനെ അറിയിക്കുമ്പോൾ, കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം 5 ദിവസം ഓരോ കുത്തിവയ്പു വീതം (ശരീരത്തിൽ നിന്ന് മൂലകോശങ്ങൾ രക്തത്തിലേക്ക് കൊണ്ട് വരുന്നതിനായി) നൽകുന്നു. അഞ്ചാം നാൾ സാധാരണ രക്തദാനം പോല രക്തത്തിലെ മൂലകോശങ്ങളെ മാത്രം വേർതിരിച്ചതിനു ദാനം ചെയ്യാം.
ദാതാവിന് അപ്പോൾ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാവുന്നതാണ്. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗിയെ ചികിൽസിക്കുന്ന ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നടത്തുന്നു.
കുറച്ച് നിമിഷങ്ങൾ ചിലവഴിച്ചാൽ രണ്ടു ജീവനുകൾ ഒരു പക്ഷേ നിങ്ങൾക്ക് രണ്ടു ജീവനുകൾ രക്ഷിനായേക്കും…ആ രണ്ടു ജീവനുകൾക്കായി നമുക്ക് കൈകോർക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
ദാത്രി: +91 96450 78285 (www.datri.org)
ജോമോൻ (BDK): +91 90208 14917
എലിസബത്ത് (BDK): +91 94002 02108