ബംഗളൂരിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു; പരീക്ഷ കഴിഞ്ഞു, വീട്ടുകാർ ക്കൊപ്പം തിരികെ നാട്ടിലേക്ക് മടങ്ങണം; എല്ലാം റെഡിയാക്കി കൂട്ടുകാരനെ കാണാൻ പോയ മുഹമ്മദ് അപകടത്തിൽ പ്പെടുകയായിരുന്നു

 

ബം​ഗ​ളൂ​രു: കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വൈ​റ്റ്ഫീ​ൽ​ഡി​ൽ സ്കൂ​ട്ട​റും ബി​എം​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കൊ​യി​ലാ​ണ്ടി ബീ​ച്ച് റോ​ഡ് മ​ർ​ക്കു​റി വീ​ട്ടി​ൽ റ​ഷീ​ദ് ത​ങ്ങ​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് മ​ബി​നാ​ൻ (16) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ നിം​ഹാ​ൻ​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ലിം​ഗ​രാ​ജ​പു​രം ജ്യോ​തി ഹൈ​സ്കൂ​ളി​ൽ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി‌​യാ​യി​രു​ന്നു മു​ഹ​മ്മ​ദ്. ബം​ഗ​ളൂ​രു​വി​ൽ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്നു കു​ടും​ബം. മു​ഹ​മ്മ​ദി​ന്‍റെ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തി​നാ​ൽ ഇ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള സാ​ധ​ന​ങ്ങ​ളെ​ല്ലാം ത​യാ​റാ​ക്കി​വ​ച്ച​ശേ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

മാ​താ​വ്: ഷ​രീ​ഫ ബീ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹാ​ദ്, ഹ​ന്ന​ത്ത് ബീ​വി, ഹ​ന്ന. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടി​ലേ​ക്ക്‌ എ​ത്തി​ക്കും.

Related posts

Leave a Comment