കോട്ടയം: മോഷണം മാത്രം ലക്ഷ്യമിട്ടാണ് പ്രതി ദന്പതികളുടെ വീട്ടിൽ എത്തിയതെന്നു കോട്ടയം ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്.
കെലയാളിയും ദന്പതികളും തമ്മിൽ സാന്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ലെന്നും ജി. ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ പേരിൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ചെറിയ കേസുകളുണ്ട്.
പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടന്നത്. കൊലപാതകം രീതി കണ്ടപ്പോൾ തന്നെ പ്രതിക്ക് ഇലക്്ട്രിക്കൽ പന്പിംഗ് ജോലികളിൽ വൈദഗ്ധ്യമുണ്ടെന്നു പോലീസിനു ബോധ്യപ്പെട്ടിരുന്നു.
കൊലപാതകം നടത്തിയശേഷം പ്രതി ഏറെ സമയം വീടിനുള്ളിൽ ചെലവഴിച്ചിരുന്നു. അലമാരകളിൽ പരിശോധന നടത്തി പണവും സ്വർണവും ഷീബയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും കൈക്കലാക്കിയാണ് ഇയാൾ മടങ്ങിയത്.
പ്രതിയെ ഇന്നു വൈകുന്നേരത്തോടെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുമെന്നും ജില്ലാ പോലീസ് ചീഫ് ജി ജയദേവ് പറഞ്ഞു.
പ്രതി മോഷ്ടിച്ച 28 പവൻ സ്വർണം കണ്ടെത്തി
കൊച്ചി: കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം പ്രതി മോഷ്ടിച്ച 28 പവൻ സ്വർണം കണ്ടെത്തി. കൊച്ചി ഇടപ്പള്ളിയിലെ പ്രതിയുടെ വീട്ടിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
കൊലക്കേസിൽ ഇന്ന് പുലർച്ചെയാണ് പ്രതിയായ കുമരകം ചെങ്ങളം സ്വദേശി മുഹമ്മദ് ബിലാലിനെ പോലീസ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച പാറപ്പാടം ഷീബ മൻസിലിൽ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ബിലാലിന്റെ ആക്രമണത്തിൽ പരിക്കേറ്റ എം.എ. അബ്ദുൾ സാലിയു(65)ടെ നില അതീവ ഗുരുതരമായി തുടരുകയാണ്.