ചിറ്റൂർ: അണിക്കോട്ടിൽ സ്കൂട്ടറിൽ തൂക്കിയിരുന്ന പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസ്സിൽ പുതുനഗരം സ്വദേശിയായ പോലീസുകാരനുൾപ്പെടെ രണ്ടു പേരെ മിന്നൽവേഗത്തിൽ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്ത്,ഹേമാംബികാ നഗർ സ്റ്റേഷൻ സി.പി.ഒ.മുഹമ്മദ് ബുസരി,ചിറ്റുർ തറക്കളം സി.പ്രദീഷ് എന്നിവരാണ് എന്നിവരാണ് പിടിയിലാത്. കവർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്ന ഇടുക്കി സ്വദേശിവിനു വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങും .
മേട്ടുപ്പാളയം സ്വദേശിജയന്റെ ഭാര്യ സിന്ധുവാണ് പോലീസിൽ പരാതി നൽകിയത്. ബാഗിൽ പതിനായി രം രൂപ ഉണ്ടായിരുന്നതായും സിന്ധു പരാതിയിൽ സുചിപ്പിച്ചിട്ടുണ്ട്്. ഇന്നലെ ഉച്ചക്ക് രണ്ടിനാണ് അണിക്കോട്ടിൽ വെച്ച് നാടകീയ രംഗങ്ങൾ നടന്നത്.സിന്ധു സ്ക്കൂട്ടർ റോഡിൽ നിർത്തി സമീപത്തു തന്നെയുള്ള ഇളനീർ കുടിക്കാൻ പോയി. ഇളനീരിനു പണം കൊടുക്കാൻ സ്കൂട്ടറിനടുത്ത് ചെന്നപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നു.
ഈ സമയത്ത് സമീപത്തു നിന്നിരുന്ന ജിപ്പ് പോയിരുന്നു. ഈ വിവരവും സിന്ധു പോലീസിനെ അറിയിച്ചു. എസ്ഐ കെ.വി സുധീഷ് കുമാർ പരാതി ലഭിച്ച ഉടൻ സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പിന്നീട് അന്പാട്ടു പാളയത്ത് വെച്ച് കാണാതായ ജീപ്പും പ്രതികളേയും പോലീസ് കണ്ടെത്തി ചോദ്യം ചെയ്യലിൽ ബാഗിൽ ഉണ്ടായിരുന്ന അര പവൻ ആഭരണം പണയപ്പെടുത്തിയതും പിടിച്ചെടുത്തു.
ഇതിനിടെ വിവരം അറിഞ്ഞ് ചിറ്റൂർ സ്റ്റേഷനിലെത്തിയ പോലീസ് മേധാവി മുഹമ്മദ് ബുസാരിയെ പ്രാഥമിക നടപടി എന്ന നിലയിൽ സസ്പ്പെൻഡ് ചെയ്തു. പിന്നിട് അറസ്റ്റിലായ ഇരുവരേയും റിമാൻഡ് ചെയ്തു.പൊതുജനങ്ങൾക്ക് കാവൽ കാക്കാൻബാധ്യതയുള്ള പോലീസ് തന്നെ കള്ളനാ യത് നാട്ടുകാരെ ക്ഷുഭിതരാക്കിയിട്ടുണ്ട്.എന്നാൽ എസ്ഐ സുധിഷ് കുമാറിന്റെ വിവേചനരഹിത നടപടിയെ ജനം പ്രശംസിക്കകയും ചെയ്തു.