ദുബായ്: മലയാളി വിദ്യാർഥി ദുബായിൽ വച്ച് ശ്വാസം മുട്ടി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് ഫസീലസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ എന്ന ആറു വയസുകാരനാണ് മദ്രസയുടെ ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ചത്.
ദുബൈ അൽഖൂസ് അൽ മനാർ മദ്രസയിൽ പഠിക്കുന്ന കുട്ടി ബസിൽ ക്ലാസിലേക്ക് പോയതാണ്. മറ്റു കുട്ടികളെല്ലാം ബസിൽ നിന്ന് ഇറങ്ങിയെങ്കിലും ഫർഹാൻ ഉറക്കമായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനത്തിന്റെ വാതിൽ അടക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞും വാതിൽ തുറക്കാതിരുന്നതോടെ കൊടും ചൂടിൽ ശ്വാസം കിട്ടാതെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.