വ്യ​ത്യ​സ്ത​നാ​മൊ​രു എ​സ്ഐ! മൂന്നര പതിറ്റാണ്ടിലെ ഔദ്യോഗിക ജീവിതം സമ്മാനിച്ച പോലീസ് സേനയ്ക്ക് പകരമായി നല്‍കിയത് ഇങ്ങനെ…

ആ​ലു​വ: പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് ആ​ലു​വ ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ മു​ഹ​മ്മ​ദ് ക​ബീ​ർ.

സ്വ​ന്തം കീ​ശ​യി​ൽ​നി​ന്നും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ മു​ട​ക്കി പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് വ​ള​പ്പി​ലെ കു​ടി​വെ​ള്ള കി​ണ​റി​നു പു​തു​ജീ​വ​ൻ ന​ൽ​കി​യാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യ ക​ബീ​ർ സാ​ർ ഇ​ക്കു​റി താ​ര​മാ​യ​ത്.

ഈ ​സ​ത്പ്ര​വൃ​ത്തി​ക്കൊ​ണ്ടാ​ണ് മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ലെ ഔ​ദ്യോ​ഗി​ക ജീ​വി​തം സ​മ്മാ​നി​ച്ച പോ​ലീ​സ് സേ​ന​യ്ക്ക് നി​റ​ഞ്ഞു തു​ളു​മ്പു​ന്ന സ്നേ​ഹ കി​ണ​ർ പ​ക​ര​മാ​യി ന​ൽ​കി​യ​ത്.

സേ​ന​യി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​സ്ഐ ക​ബീ​റി​ന് ശേ​ഷി​ക്കു​ന്ന​ത് കേ​വ​ലം ര​ണ്ടു വ​ർ​ഷം മാ​ത്ര​മാ​ണ്. ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​രു കി​ണ​റെ​ന്ന ആ​ശ​യം അ​ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ലു​ദി​ച്ച​ത് 2018ലെ ​മ​ഹാ​പ്ര​ള​യ കാ​ല​ത്താ​ണ്.

പ്ര​ള​യ​ത്തി​ൽ ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​യ​പ്പോ​ൾ കു​ടി​വെ​ള്ള ക്ഷാ​മ​ത്താ​ൽ പോ​ലീ​സ് ക​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ദാ​ഹ​ജ​ല​ത്തി​നാ​യി എ​ല്ലാ​വ​രും നെ​ട്ടോ​ട്ട​മാ​യ​പ്പോ​ൾ ഇ​തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന എ​സ്ഐ ക​ബീ​റും അ​ങ്ക​ലാ​പ്പി​ലാ​കു​ക​യാ​യി​രു​ന്നു.

പ​ഴ​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട ഒ​രു പ​രി​സ​ര​വാ​സി​യാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ന് പി​ന്നി​ലെ കി​ണ​റി​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ക​ബീ​റി​നെ അ​റി​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി കി​ണ​ർ ന​ന്നാ​ക്കി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു​തു.

പു​തു​താ​യി 14 റിം​ഗു​ക​ൾ ഇ​റ​ക്കി ആ​ഴം വ​ർ​ധി​പ്പി​ച്ചു. ടൈ​ലും കോ​ൺ​ഗ്രീ​റ്റ് ക​ട്ട​ക​ളും വി​രി​ച്ച് മോ​ടി​കൂ​ട്ടി. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് കി​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ഐ മു​ഹ​മ്മ​ദ് ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​എ​സ്പി ഇ.​എ​ൻ. സു​രേ​ഷ്, ഡി​വൈ​എ​സ്പി​മാ​രാ​യ ജി. ​വേ​ണു, ആ​ർ. റാ​ഫി, മ​ധു ബാ​ബു, എം.​കെ. മു​ര​ളി, അ​ജി​ത്ത് കു​മാ​ർ, കെ.​എം. ഷെ​മീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment