കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരൂതന്നെ ഇല്ലല്ലൊ. അവരുടെ ചിരിയും നിഷ്കളങ്കത്വവും പ്രവര്‍ത്തികളും ആരുടെ മനസിനേയും ഒന്ന് തൊടും.
എന്നാല്‍ ഈ ലോകത്ത് എല്ലാ കുട്ടികള്‍ക്കും അത്ര സന്തോഷത്തോടെ ചിരിക്കാനാകില്ല. പട്ടിണിയും ദാരിദ്ര്യവും രോഗവുമൊക്കെ ആകാം അതിന്റെ കാരണം.
ഇന്തോനേഷ്യയിലുള്ള മുഹമ്മദ് കെന്‍സി അല്‍ഫാരോയ്ക്ക് പ്രായം 16 മാസം മാത്രമാണ്. എന്നാല്‍ ഈ കുഞ്ഞിന് ഭാരം 27 കിലോയാണ്. അതായത് ഒരു എട്ടു വയസുകാരന്റെ ഭാരമാണ് അല്‍ഫാരോയ്ക്ക് ഇപ്പോഴുള്ളത്.
ഈ അമിതഭാരം നിമിത്തം തന്റെ മകന് സാധാരണ കുട്ടികളെ പോലെ ഇരിക്കാനൊ നടക്കാനൊ സാധിക്കുന്നില്ലെന്ന് മുഹമ്മദ് കെന്‍സി അല്‍ഫാരോയുടെ അമ്മ പിട്രിയ പറയുന്നു.
പിതാവിന്റെ വസ്ത്രങ്ങള്‍ വരെ ഈ കുഞ്ഞിന് പാകമാവുമത്രെ. മാത്രമല്ല ഈ കുഞ്ഞിന് ചേരുന്ന ഡയപ്പറുകളും അന്നാട്ടിലില്ല.
മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അല്‍ഫാരോയുടെ അവസ്ഥ ചര്‍ച്ചയായിരിക്കുകയാണ്.
കുട്ടിയുടെ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഇന്തോനേഷ്യയിലെ കെന്‍സി ഹെര്‍മിന ബെകാസി ആശുപത്രിയിലെ മെഡിക്കല്‍ സംഘമിപ്പോൾ.
വൈകാതെ ഈ കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷയാണ് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റുകളിൽ പങ്കുവയ്ക്കുന്നത്.