നമ്മുടെ നല്ല കാലത്തു മാത്രമേ ബന്ധുക്കള്‍ കൂടെയുണ്ടാകാറുള്ളൂ എന്നു പറയാറുണ്ട്. സ്വത്തും ആരോഗ്യവും നശിച്ചു കഴിഞ്ഞാല്‍ ഉറ്റ സുഹൃത്തുക്കളായിരുന്നവര്‍ വരെ കൊഴിഞ്ഞു പോകും. നമ്മുടെ ദുരിതാവസ്ഥയില്‍ കൂടെ നില്‍ക്കുന്ന യഥാര്‍ഥ മിത്രങ്ങള്‍ വിരലില്‍ എണ്ണാന്‍ മാത്രമേ ഉണ്ടാവൂ. മുഹമ്മദ് റാഫി എന്ന ഈ യുവാവ് പറയുന്നത് അത്തരത്തിലുള്ള സ്വന്തം അനുഭവ കഥയാണ്. ബന്ധങ്ങളുടെ കുരുക്കില്‍ നിന്നും ഒടുവില്‍ മോചിതനായി തനിക്കു വേണ്ടി തന്നെ ജീവിക്കാന്‍ ആരംഭിച്ചതിന്റെ കഥ…
തന്റെ കഥ റാഫി പറയുന്നതിങ്ങനെ.”ഒരു ഓര്‍ത്തഡോക്‌സ് കുടുംബത്തിലായിരുന്നു എന്റെ ജനനം. എനിക്ക് 15 വയസ്സായപ്പോള്‍ 2000 രൂപയെടുത്തു കയ്യില്‍ തന്നിട്ട് സ്വന്തമായി ബിസിനസ് ചെയ്ത പണമുണ്ടാക്കാനാണ് ഉപ്പ ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്കു പഠിക്കാനായിരുന്നു ആഗ്രഹം ഞാന്‍ അവിടെ നിന്നും എന്റെ മാമന്റെ വീട്ടിലേക്ക് പോയി, പഠനം തുടര്‍ന്നു. ഒരു ബാര്‍ അറ്റന്‍ഡര്‍ ആയി ജോലി ചെയ്തുകൊണ്ട് ഞാന്‍ ഏവിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. ഈ സമയത്താണ് എയര്‍ ഹോസ്റ്റസ് ആയ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഞങ്ങള്‍ പ്രണയത്തിലുമായി. പിന്നെ മറ്റു കാര്യങ്ങള്‍ മറന്ന്, ജോലിയില്‍ ശ്രദ്ധ പതിപ്പിച്ച് ഞങ്ങള്‍ മുന്നോട്ടു പോയി. അപ്പോഴാണ് എനിക്ക് കുവൈത്തില്‍ ഒരു ജോലി ലഭിക്കുന്നത്.
കുവൈത്തിലേക്ക് പുറപ്പെടാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ എന്റെ ഒരു സുഹൃത്തിനു കൂട്ടായി അവന്റെ വീട്ടിലേക്കു പോകേണ്ടി വന്നു. ആന്ധ്രാപ്രദേശിലായിരുന്നു അവന്റെ വീട്. എന്നാല്‍ ആ യാത്ര എന്റെ ജീവിതം തന്ന തകിടംമറിച്ചു. മാര്‍ഗമധ്യേ അലക്ഷ്യമായി പിന്നോട്ടെടുത്ത ഒരു ലോറി ഞങ്ങളെ വന്നിടിച്ചു. എന്റെ കൈകളില്‍ കിടന്ന് കൂട്ടുകാരന്‍ ആ നിമിഷം തന്നെ മരിച്ചു. കാലുകള്‍ തൂങ്ങി വേര്‍പെടാറായ എന്നെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. കാലു തിരിച്ചു കിട്ടാന്‍ സാധ്യത തീരെയില്ല എന്നും, ഇനി നടക്കുവാന്‍ സാധിക്കില്ല എന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ , ഞാന്‍ ആകെ തകര്‍ന്നു പോയി. അതിനേക്കാള്‍ എന്നെ വേദനിപ്പിച്ചത് കാലു നഷ്ടപ്പെട്ട വേദനയില്‍ നില്‍ക്കുന്ന എന്നെ ഉപേക്ഷിച്ച് കാമുകി പോയതാണ്. അതോടുകൂടി ഞാന്‍ ഡിപ്രഷനിലേക്ക് കൂപ്പുകുത്തി. ഒരുതവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഞാന്‍ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.
പിന്നെ എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് എന്റെ അമ്മയാണ്. ഞാന്‍ ജീവിക്കേണ്ടത് എനിക്കു വേണ്ടിയാണെന്നു കാണിച്ചു തന്നത് അമ്മയാണ്.തളര്‍ന്നു കിടന്ന ഞാന്‍ കൈകാലുകള്‍ ചലിപ്പിക്കാന്‍ ശ്രമിച്ചു. സാവധാനം ആ ശ്രമത്തില്‍ വിജയിയിക്കാനായി. ഒരു വര്‍ഷത്തെ ചികിത്സയ്ക്കു ശേഷം എനിക്കു ചലനശേഷി തിരികെ ലഭിച്ചു. പിന്നെ ഞാന്‍ എന്റെ ചെറുപ്പത്തിലേ ആഗ്രഹം പോലെ ആര്‍ട്ട്‌സ് പഠിക്കാനായി യുകെയിലേക്ക് പറന്നു.
രണ്ടു മാസ്‌റ്റേഴ്‌സ് ഡിഗ്രി എടുത്തശേഷമാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. ഇന്ന് ഞാന്‍ അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫര്‍ ആണ്. എന്നാലും എന്റെ ഉപ്പ എന്നോട് സംസാരിക്കുന്നില്ല. അതില്‍ എനിക്ക് ദുഖമുണ്ട്. എന്നാല്‍ ഒരിക്കല്‍ കാര്യങ്ങള്‍ എല്ലാം കലങ്ങി തെളിയുമെന്നും, അദ്ദേഹം എന്നെ സ്‌നേഹിക്കുമെന്നും എനിക്കുറപ്പുണ്ട്. ഇപ്പോള്‍ എന്റെ പ്രധാന പ്രണയം യാത്രയോടും ബൈക്കിനോടുമാണ്. അടുത്തിടെ ബൈക്കില്‍ ഒരു ഭൂട്ടാന്‍യാത്ര കഴിഞ്ഞു ഞാന്‍ എത്തിയതേയുള്ളൂ. ജീവിതം ആകെ ഒരിക്കലേ ഉള്ളൂ. അപ്പോള്‍ നാം എന്തിന് അത് മറ്റുള്ളവര്‍ക്കായി കളഞ്ഞു കുളിക്കണം മുഹമ്മദ് റാഫി ചോദിക്കുന്നു. എന്തായാലും ഈ കഥ കേട്ട് കാമുകി തിരിച്ചു വരുമെന്ന പ്രതീക്ഷയൊന്നും റാഫിയ്ക്കില്ല.