തലശേരി: ഉന്നത ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്ന് മലയാളിയായ യുവ പൈലറ്റ് ഡൽഹിയിൽ ജീവനൊടുക്കി.
എയർഇന്ത്യയുടെ ഡൊമസ്റ്റിക് സർവീസായ എയർ ഇന്ത്യ അലയൻസിലെ പൈലറ്റായ പെരിങ്ങത്തൂർ കരിയാട് പുതുശേരി പള്ളിക്കുസമീപം സംസം വീട്ടിൽ മുഹമ്മദ് റാഫിയാ (31) ണ് മരിച്ചത്.
ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന്…
ഡൽഹിയിലെ താമസസ്ഥലമായ ദ്വാരക സെക്ടറിലെ താമസ സ്ഥലത്താണ് റാഫിയെ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രീലങ്കൻ എയർലൈൻസിൽ പൈലറ്റായിരുന്ന റാഫി മൂന്ന് മാസം മുമ്പാണ് എയർ ഇന്ത്യയിൽ സർവീസിൽ കയറിയത്. അന്താരാഷ്ട്രപറക്കലിന് തയാറെടുക്കവെയാണ് ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും കടുത്ത പീഡനം റാഫിക്കുണ്ടായതെന്ന് ബന്ധുക്കൾ ഡൽഹി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
അപമാനിച്ചതായി…
റാഫിയെ അന്താരാഷ്ട്രപറക്കലിൽ നിന്നും ഡിസ്കോളിഫൈ ചെയ്യുകയും ശന്പളം നൽകാതിരിക്കുകയും സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് റാഫി ഒടുവിൽ വീട്ടിലേക്ക് വിളിച്ചത്. സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദീൻദയാൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടു വരും.
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹാരീസ് ബീരാൻ, ജസ്ഫിർ കരീം തുടങ്ങിയവരും ഡൽഹി കെഎംസിസി പ്രവർത്തകരും പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും എത്തിയിട്ടുണ്ട്.
പരേതനായ മുഹമ്മദ് ഹാജി -ഹാജിറ ദമ്പതികളുടെ മകനാണ് റാഫി. സഹോദരങ്ങൾ : ഷംസു , ഷംസീർ, ഷർമിന, ഷമീന, ഷാമിയ.