ഇങ്ങോട്ട് പോരൂ…വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്; കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ സി​പി​എ​മ്മി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് മുഹമ്മദ് റിയാസ്


തി​രു​വ​ന​ന്ത​പു​രം : ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി കി​ര​ണ്‍ റെ​ഡ്ഡി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തിൽ കോൺഗ്രസ് പ്രവർത്ത കർക്ക് സിപിഎമ്മിലേക്ക് വാതിൽ തുറന്നിട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

ഫേസ് ബുക്കിലൂടെയാണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ സി​പി​എ​മ്മി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കൊണ്ടുള്ള കുറിപ്പ് മന്ത്രി പുറത്തുവിട്ടത്. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും ബി​ജെ​പി​യി​ലേ​ക്ക് പോ​യ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ള്‍ പ​രാ​മ​ര്‍​ശി​ച്ചാ​ണ് റി​യാ​സി​ന്‍റെ കു​റി​പ്പ്.

കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ല നേ​താ​ക്ക​ളും ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​തെ​യി​രി​ക്കു​ന്ന​ത് ഇ​വി​ട​ത്തെ രാ​ഷ്‌ട്രീയ സാ​ഹ​ച​ര്യ​മാ​ണ്.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വും അ​തി​ലൂ​ടെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​വു​മാ​ണ് കേ​ര​ള​ത്തി​ലെ രാ​ഷ്്‌ട്രീയ സാ​ഹ​ച​ര്യ​ത്തി​ന്‍റെ പ്ര​ത്യേ​ക​തയെന്നും റി​യാ​സ് കുറിപ്പിൽ പറയുന്നു.

1.എ​സ്.എം. കൃ​ഷ്ണ (ക​ര്‍​ണാ​ട​ക),2.ദി​ഗം​ബ​ര്‍ കാ​മ​ത്ത് (ഗോ​വ),3.വി​ജ​യ് ബ​ഹു​ഗു​ണ(​ഉ​ത്ത​രാ​ഖ​ണ്ഡ്),4.എ​ന്‍​.ഡി.തി​വാ​രി (ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്),5.പ്രേ​മ ഖ​ണ്ഡു (അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് ),6.ബി​രേ​ന്‍ സിം​ഗ് ( മ​ണി​പ്പൂ​ര്‍),7.ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗ് (പ​ഞ്ചാ​ബ്)8. എ​ന്‍.കി​ര​ണ്‍ കു​മാ​ര്‍ റെ​ഡഡ്ഡി(ആ​ന്ധ്രാ പ്ര​ദേ​ശ്)​കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ബി​ജെ​പി​യി​ലേ​ക്ക്പോ​യ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ ലി​സ്റ്റാ​ണി​ത്.

അ​വി​ഭ​ക്ത ആ​ന്ധ്രാ പ്ര​ദേ​ശി​ന്‍റെ അ​വ​സാ​ന മു​ഖ്യ​മ​ന്ത്രി കി​ര​ണ്‍ കു​മാ​ര്‍ റെ​ഡ്ഡിയു​ടെ കൂ​റു​മാ​റ്റ​ത്തോ​ടെ ഈ ​ലി​സ്റ്റി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 8 ആ​യി​രി​ക്കു​ക​യാ​ണ്.

നാ​ല്‍​പ്പ​തോ​ളം സ​ഖാ​ക്ക​ളാ​ണ് ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ മാ​ത്രം സം​ഘി​പ​രി​വാ​റി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്.​

കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ മ​ന​സു​ക​ള്‍ നി​ര​വ​ധി​യാ​ണെ​ന്ന​റി​യാം.​ബിജെപി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ല്‍, കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ല്‍ നി​ങ്ങ​ള്‍ അ​സം​തൃ​പ്ത​രാ​ണെ​ന്നു​മ​റി​യാം.

ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന്‍റെ വാ​തി​ലു​ക​ൾ എ​ന്നും നി​ങ്ങ​ൾ​ക്കാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെന്ന് റിയാസ് കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment