നാദാപുരം: ശബരിമല യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് കോൺഗ്രസും യുഡിഎഫും പിന്തുണ നല്‍കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
എടച്ചേരിൽ എ.കണാരൻ, കെ.ബാലൻ ദിനാചരണ പരിപാടികളുടെ സമപാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത ആർ എസ് എസ് അക്രമം അഴിച്ചുവിടുകയാണ്.മതേതരത്വം എന്ന പദം പോലും ഭരണഘടനയിൽ നിന്നും എടുത്തു മാറ്റാൻ ബിജെപി ശ്രമം നടത്തുകയാണ്. മോഡി ഭരണത്തിൽ ആൾകൂട്ടകൊലപാതകങ്ങൾ വർദ്ധിക്കുകയാണ് .
വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ പ്രദേശിക കക്ഷികൾ മികച്ച നേട്ടം കൈവരിക്കുമെന്നും റിയാസ് പറഞ്ഞു. വി.രാജീവ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.പി.ചാത്തു,ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ്. കെ. സജീഷ് ,പി. കെ. ബാലൻ , ടി. കെ. ബാലൻ എന്നിവർ പ്രസംഗിച്ചു.