ലണ്ടൻ: ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും തോൽവിയേറ്റു വാങ്ങിയ അഫ്ഗാനിസ്ഥാനു വീണ്ടും തിരിച്ചടി. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടർന്നു അഫ്ഗാൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്സാദ് ലോകകപ്പിൽ നിന്ന് പുറത്തായി. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ ഇക്രം അലി ഖിലിനെ ടീമിൽ ഉൾപ്പെടുത്തി.
പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തിനിടെയാണ് ഷെഹ്സാദിന് പരിക്കേറ്റത്. എന്നാൽ ലോകകപ്പിലെ ആദ്യ രണ്ടു ഏകദിനങ്ങളിലും താരം കളിച്ചിരുന്നു. എന്നാല്‍ പരിക്ക് വഷളായതോടെ ഷെഹ്സാദിനെ ഒഴിവാക്കുകയായിരുന്നു.