ഫ്ലോറിഡ: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ ആന്ദ്രെ റസൽ കളിക്കില്ല. പരിക്കേറ്റ റസലിന് പകരം ജേസൺ മുഹമ്മദ് ടീമിലെത്തി. യുഎസിലെ ഫ്ലോറിഡയിലാണ് ആദ്യ രണ്ടു മത്സരങ്ങൾ നടക്കുന്നത്.
കാനഡയിൽ നടക്കുന്ന ട്വന്റി-20 ടൂർണമെന്റിനിടെയാണ് റസലിന് പരിക്കേറ്റത്. ഇതോടെ 32കാരനായ ജേസൺ മുഹമ്മദിനെ 14 അംഗ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. വിന്‍ഡീസിനുവേണ്ടി ഒമ്പത് ട്വന്റി 20 മത്സരങ്ങൾ ജേസൺ കളിച്ചിട്ടുണ്ട്.
ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിനാണ് ആദ്യ മത്സരം. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച ഗയാനയില്‍ നടക്കും.