തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസീൻ നാളെ സർവീസിൽ നിന്നും വിരമിക്കും. 1986 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് മുഹമ്മദ് യാസീൻ. മുഹമ്മദ് യാസീൻ വിരമിക്കുന്നതോടെ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ.ശ്രീലേഖയ്ക്ക് ഡിജിപി പദവി ലഭിക്കും. നിലവിൽ സംസ്ഥാന സർക്കാർ ശ്രീലേഖയ്ക്ക് ഡിജിപി പദവി നൽകിയിട്ടുണ്ട്. ജയിൽ മേധാവിയായാണ് ശ്രീലേഖ സേവനമനുഷ്ഠിക്കുന്നത്. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥരായ അരുണ്‍കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുധേഷ്കുമാർ എന്നിവരെ ഡിജിപി പാനലിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിൻ സർവീസിൽ നിന്നും വിരമിക്കുന്നു
