കോട്ടയം: മലയാളവും, ആസാമിയും, ഹിന്ദിയും അടക്കം അഞ്ചു ഭാഷകൾ നന്നായി അറിയുന്ന താഴത്തങ്ങാടി പാറപ്പാടം കൊലക്കേസ് പ്രതി മുഹമ്മദ് ബിലാൽ പണം കളഞ്ഞത് ഓണ്‍ലൈൻ റമ്മി കളിക്ക്. രാത്രി മുഴുവൻ ഓണ്‍ലൈൻ റമ്മി കളിക്കുന്നതാണ് ശീലം.
പണം വച്ച് റമ്മി കളിച്ച് ലക്ഷങ്ങൾ നഷ്ടമായതായി ഇയാൾ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളായ ഹോട്ടൽ തൊഴിലാളികളിൽനിന്നാണ് പല ഭാഷകൾ പഠിച്ചതെന്നും ഇയാൾ പറഞ്ഞു. കൊലപാതകം നടത്തിയതിന്റെ പിറ്റേദിവസം ഡോഗ് സ്ക്വാഡിലെ ജിൽ ഗ്ലൗസ് മണത്ത് ഓടിയത് കൃത്യമായ വഴിയിലൂടെ.
കൊലപാതകം നടന്ന ദിവസം പ്രതിയായ മുഹമ്മദ് ബിലാലിന്റെ കൈയിൽ മുറിവ് പറ്റിയിരുന്നു. ഈ മുറിവിൽനിന്നുള്ള രക്തം തുടച്ചത് വീടിനുള്ളിൽ കിടന്ന ഗ്ലൗസ് എടുത്താണ്.
കൊലപാതകം നടന്നതിന്റെ തലേന്നും സംഭവദിവസം രാവിലെയും പ്രതി പോയ താഴത്തങ്ങാടിയിലെ ചായക്കടയിലെത്തിയാണ് പോലീസ് നായ നിന്നത്. ഇവിടെയും തെളിവെടുപ്പിനായി ബിലാലിനെ എത്തിച്ചു.