ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ, മാധ്യമപ്രവർത്തകർ, ആർഎസ്എസ് നേതാക്കൾ എന്നിവരുടെ ഫോണുകൾ ചോർത്തിയതായി സംശയമുണ്ടെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി.
ഇസ്രായേൽ ചാരസോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിച്ചാണ് ഫോൺ ചോർത്തിയതെന്നും സ്വാമി ട്വീറ്റ് ചെയ്തു.
വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്ഡിയന് എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്നും ഇതിനു ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തുവിടുമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകള്‍ ചാരസോഫ്റ്റ്വെയര് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും ആരോപിച്ചു.
സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.