ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിസ്ഡം വീണ്ടും അമ്മയായി. 70ാം വയസിലാണ് പുതിയ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്.
മിഡ് വേ അറ്റോളി എന്ന ദ്വീപിൽ വച്ചാണ് പക്ഷി മുത്തശ്ശി അമ്മയായത്. 1956 ലാണ് വിസ്ഡത്തിന് മുകളില്‍ പ്രായം തെളിയിക്കുന്ന ബാന്‍ഡ് പതിപ്പിച്ചത്. അഞ്ച് വയസ് പ്രായമാണ് അന്ന് അടയാളപ്പെടുത്തിയത്.
2002 ല്‍ അമേരിക്കന്‍ മത്സ്യ- വന്യജീവി വിഭാഗത്തിലെ ബയോളജിസ്റ്റ് ചാഡ്ളര് റോബിന്‍സ് കീറിപ്പറിഞ്ഞ ബാന്‍ഡുകളുള്ള പക്ഷിയെ കാണാനിടയായി. കൂടുതല്‍ പരിശോധനയിലാണ് വിസ്ഡമാണെന്ന് മനസിലായത്.
അന്ന് 51 വയസായിരുന്നു വിസ്ഡത്തിന്റെ പ്രായം. പൊതുവെ 40 വയസാണ് വിസ്ഡം പക്ഷികളുടെ ആയുസ്.
കടലിന് മുകളിലൂടെ ജീവിക്കുന്ന ഈ പക്ഷികള്‍ ഇണചേരാനും അടയിരിക്കാനും മാത്രമാണ് കരയില്‍ എത്താറുള്ളത്.
വിസ്ഡം പക്ഷികൾ വര്‍ഷത്തില്‍ ഒരു തവണ പോലും മുട്ടയിടാത്ത സാഹചര്യങ്ങളുണ്ട്. മുപ്പതു മുതൽ 36 വരെ മുട്ടകൾ വിസ്ഡം മുത്തശ്ശി ഇട്ടിരിക്കാമെന്നാണ് നിഗനമനം..