കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതി കോവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായി സൂചന. കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബ് റഹ്മാന് (45) നാണ് കഴിഞ്ഞ ദിവസം ഈസ്റ്റ് ഹില്ലിലെ കോവിഡ് സെന്ററില്‍ നിന്ന് രക്ഷപ്പെട്ടത്.
മുജീബിനു പുറമെ നിന്ന് സഹായം ലഭിക്കാനുള്ള സാധ്യതയില്ല. കോഴിക്കോടും മലപ്പുറത്തും ഒളിവില്‍ താമസിക്കുക ദുഷ്കരമായതിനാൽ ലോറിയിലോ മറ്റോ തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
മുജീബ് മൊബൈല്‍ ഫോണുകൾ ഉപയോഗിക്കുന്നില്ല. അതിനാല്‍ ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സാധ്യമല്ല. അതേസമയം മുജീബ് ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്.
മുജീബിനെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്റെ നേതൃത്വത്തില്‍ 10 അംഗ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
വയോധികയെ പീഡിപ്പിച്ച കേസില്‍ ഇക്കഴിഞ്ഞ ജൂലൈ 17നാണ് മുക്കം പോലീസ് മുജീബിനെ അറസ്റ്റ് ചെയ്തത്.
ഓട്ടോ യാത്രക്കിടെ 65 വയസുകാരിയെ ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
മലപ്പുറം, കണ്ണൂര്‍ , വയനാട് ജില്ലകളില്‍ സമാന രീതിയില്‍ കളവ് നടത്തിയതിനെ കുറിച്ച് അന്വേഷിച്ചതാണ് പ്രതിയെ കുടുക്കുന്നതിന് പോലീസിനെ സഹായിച്ചത്. പലയിടങ്ങളിലായി വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മുജീബ് റഹ്മാന്.