ചാലക്കുടി: സുഹൃത്തിന്റെ മകളായ ആറു വയസുകാരിക്കു നേരെ ലൈംഗിക പീഡനം നടത്തിയ 45 കാരന് 40 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു കൊണ്ട് പോക്സോ കോടതി ഉത്തരവിട്ടു.
വിആർ പുരം ചെന്പോത്തുപറന്പിൽ മുജീബ് റഹ്മാ(45)നെയാണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്സൊ കോടതി സ്പെഷൽ ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്.
2022 മാർച്ച് രണ്ടിനാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിത്യ സന്ദർശകനായ പ്രതി മുത്തശിയോടൊപ്പമായിരുന്ന കുട്ടിയെയും ഇളയ സഹോദരനെയും കളിക്കാനാണെന്ന് പറഞ്ഞ് ടെറസിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ മുത്തശി ടെറസിന്റെ മുകളിലേക്ക് കയറി ചെന്നപ്പോൾ കൂട്ടിയെ ഇയാൾ പീഡിപ്പിക്കുന്നതാണ് കണ്ടത്.
മുന്പും മാതാപിതാക്കളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു.
എസ്എച്ച്ഒ കെ.എസ്. സന്ദീപും എസ്ഐ സജി വർഗീസുമാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബാബുരാജ് ഹാജരായി.