കൊച്ചി: നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ.
ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഷമ്മി തിലകന് ചോദിച്ചു.
തന്നെക്കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസുകള്‍ എടുക്കുകയാണ്.
അമ്മ മാഫിയ സംഘമാണെന്ന് ഗണേഷ് കുമാര്‍ തന്നെ പറഞ്ഞതാണ്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മ സംഘടനയിലുള്ളതെന്ന് പറഞ്ഞത് ഗണേഷ് കുമാറാണ്.
അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരത്ത് രണ്ട് വീടുകള്‍ പണിയിപ്പിച്ച് നല്കി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു അത്.
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കണമെങ്കില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കണമായിരുന്നു.
അമ്മയില്‍ ഭാരവാഹിയാകാനുള്ള ഏക നിബന്ധന മറ്റ് സംഘടനകളില്‍ അംഗമാകരുതെന്നാണ്.
എന്നാല്‍ ഗണേഷ് കുമാര്‍ ടിവി, സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ആജീവനാന്ത പ്രസിഡന്റാണെന്നും ഷമ്മി പറഞ്ഞു.
അമ്മ എനിക്ക് എന്റെ പെറ്റമ്മയെ പോലെയാണ്. എന്നാല്‍ അമ്മ എന്നെ കാണുന്നത് അവിഹിത സന്തതിയായി ആണ്.
അമ്മയിലെ അനീതിക്കെതിരെയാണ് താന്‍ പോരാടുന്നത്. അമ്മയിലെ നക്കാപ്പിച്ച വാങ്ങുന്നവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.
വിനയന്റെ സിനിമയില്‍ നിന്നും താന്‍ പിന്മാറാന് കാരണം മുകേഷ് ആണ്. മുകേഷ് തമാശരൂപേണ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഷമ്മി തിലകന് ആരോപിച്ചു.