ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി വോട്ടഭ്യർഥിച്ച് നടി മുക്തയും.
പൊറത്തിശേരി മണ്ഡലത്തിൽ നടന്ന ഗൃഹസന്ദർശനത്തിലാണു മുക്ത സ്ഥാനാർഥിയോടൊപ്പം പ്രചാരണത്തിനെത്തിയത്.
വീടുകൾ കയറിയിറങ്ങിയ മുക്ത കുഞ്ഞുങ്ങളോടു കുശലം പറഞ്ഞും പ്രായമായവരോടു തോമസ് ഉണ്ണിയാടനു വേണ്ടി വോട്ടഭ്യർഥിച്ചുമാണു സന്ദർശനം നടത്തിയത്.
ഡിസിസി സെക്രട്ടറി ആന്റോ പെരുന്പുള്ളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, ഭാരവാഹികളായ കെ.സി. ജയിംസ്, ചിന്ത ധർമരാജൻ, പി.എൻ. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, സിന്ധു അജയൻ, നിഷ ഹരിദാസ്, ടി.എ. പോൾ, എം. മുകുന്ദൻ, ടി.എം. ധർമരാജൻ, റപ്പായി എന്നിവരും ഉണ്ണിയാടനോടൊപ്പമുണ്ടായിരുന്നു.