വീ​ടിന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ ഒ​തു​ങ്ങി നിൽക്കേണ്ടവരല്ല ഭിന്നശേഷിക്കാർ; വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ന്നി​ൽ നി​ന്ന് ന​യി​ക്കേ​ണ്ട​വ​രെന്ന് എം​എ​ൽ​എ


കു​ണ്ട​റ:​ വീ​ടിന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ ഒ​തു​ങ്ങി ക​ഴി​യേ​ണ്ട​വര​ല്ല ഭി​ന്ന​ശേ​ഷി​ക്കാ​ർ. അ​വ​ർ ലോ​ക​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മു​ന്നി​ൽ​നി​ന്ന് ന​യി​ക്കേ​ണ്ടവ​രാ​ണെ​ന്ന് എം.​മുകേ​ഷ് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴി​ലു​ള്ള ബ​ഡ്സ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടിപ്പി​ച്ച വി​ട​രു​ന്ന മൊ​ട്ടു​ക​ൾ ബ​ഡ്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു കാ​ല​ത്ത് വീ​ടി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി ക​ഴി​ഞ്ഞ ഒ​രു വി​ഭാ​ഗ​മാ​യി​രു​ന്നു അ​വ​ർ. എ​ന്തി​നോ​വേ​ണ്ടി ജ​നി​ച്ചു ഈ ​പു​റം​ലോ​കം എ​ന്തെ​ന്ന് അ​റി​യാ​തെ മ​രി​ച്ചു​പോ​യ കു​റെ ജീ​വി​ത​ങ്ങ​ൾ. എ​ന്നാ​ൽ ഇ​ന്ന് കാ​ലം മാ​റി ഇ​ന്ന് അ​വ​രി​ലെ ശേ​ഷി ക​ണ്ടെ​ത്തി അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മ്പോ​ൾ മ​റ്റു​ള്ള കു​ട്ടി​ക​ളെ​ക്കാ​ൾ ക​ഴി​വ് അ​വ​ർ പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി. അ​തി​നാ​ൽ അ​വ​രെ വീ​ട്ടി​നു​ള്ളി​ൽ ഒ​തു​ക്കി നി​ർ​ത്താ​തെ അ​വ​രു​ടെ ശേ​ഷി ക​ണ്ടെ​ത്തി അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ത​ങ്ക​മ​ണി ശ​ശി​ധ​ര​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗങ്ങ​ളാ​യ ഡോ.​കെ.​രാ​ജ​ശേ​ഖ​ര​ൻ, ജൂ​ലി​യ​റ്റ് നെ​ൽ​സ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ത​ങ്ക​പ്പ​ൻ ഉ​ണ്ണി​ത്താ​ൻ, പ്ലാ​വ​റ ജോ​ൺ ഫി​ലി​പ്പ്, ക​യ​ർ ഫെ​ഡ് ഡ​യ​റ​ക്ട​ർ എസ്. എ​ൽ.​സ​ജി​കു​മാ​ർ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സി​ന്ധു മോ​ഹ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റുമാ​രാ​യ കെ.​ബാ​ബു​രാ​ജ​ൻ, എ.​ഷീ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ബാ​ബു, ഇ.​വി.​സ​ജീ​വ് കു​മാ​ർ, കെ.​സ​ത്യ​ൻ, ഉ​ഷ പ്ര​സാ​ദ്, വി.​ശോ​ഭ,സി​മി, എ​സ്.​ബീ​ന,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ​സ്.​അ​നി​ൽ​കു​മാ​ർ,അ​ഞ്ചാ​ലും​മൂ​ട് ഡി​പി​ഒ പി.​ആ​ർ.​ക​വി​ത എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts