മലയാളികളുടെ പ്രിയതാരങ്ങളിലൊരാളാണ് മുകേഷ്. മുകേഷിനെക്കുറിച്ചുള്ള അതുവരെ ആര്‍ക്കുമറിയാത്ത ഒരു കഥ അടുത്തകാലത്ത് നടന് ആസിഫ് അലി പങ്കുവച്ചിരുന്നു. തന്നോടൊരിക്കല്‍ മുകേഷ് പറഞ്ഞൊരു കഥയും ആ കഥയുടെ സാരാംശവുമാണ് ആസിഫ് അലി വെളിപ്പെടുത്തിയത്.
ഒരഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവമാണ് ആസിഫ് പറയുഞ്ഞത്.വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊല്ലം ടൗണ്‍ ഹാളില്‍ മുകേഷ് അഭിനയിച്ച ആദ്യത്തെ മെയിന്‍ സ്ട്രീം നാടകത്തിന് ശേഷം അദ്ദേഹത്തിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമായി കുറച്ച് പെണ്‍കുട്ടികള്‍ ഗ്രീന്‍ റൂമിലേക്ക് എത്തി.
എന്നാല്‍ ആ സമയം മുകേഷിന്റെ കൂട്ടുകാര്‍ അദ്ദേഹത്തെ തടഞ്ഞു. നീ ഇപ്പോള്‍ തന്നെ അവര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയോ പരിചയപ്പെടുകയോ ചെയ്യരുതെന്നായിരുന്നു അവര്‍ പറഞ്ഞത്. നാളെ നാടകത്തെക്കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വരും. അതിന് ശേഷം അവര്‍ നിന്നെ കഷ്ടപ്പെട്ട് വന്നു കാണണം.
പെട്ടെന്ന് പരിചയപ്പെടാനുള്ള അവസരം നല്‍കരുത്, കാരണം കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ വിലയുണ്ടാകൂവെന്നായിരുന്നു സുഹൃത്തുക്കളുടെ അഭിപ്രായം. കൂട്ടുകാരുടെ വാക്ക് മുകേഷ് കേട്ടു. എന്നാല്‍ പിറ്റേന്ന് രാവിലെ പത്രം നോക്കിയപ്പോള്‍ മുകേഷിന്റെ നാടകത്തെ കുറിച്ച് ഒരു വാര്‍ത്ത പോലും വന്നില്ല.
അന്ന് വൈകിട്ടും പിറ്റേന്നുമൊക്കെ തന്നെ കാണാനായി ആ പെണ്‍കുട്ടികള്‍ വരുമെന്ന പ്രതീക്ഷയോടെ മുകേഷ് നാടകം നടന്ന ടൗണ്‍ ഹാളിന്റെ മുന്നില്‍ പോയി നില്ക്കുമായിരുന്നു. എന്നാല്‍ ആരും വന്നില്ല. ഈ കഥ പറഞ്ഞ ശേഷം, നമ്മുടെ കൂട്ടുകാര്‍ പല ഉപദേശവും തരുമെന്നും എന്നാല്‍ നമുക്ക് തോന്നുന്ന പോലെ ചെയ്യണമെന്നും മുകേഷ് പറഞ്ഞതായി ആസിഫ് അലി അഭിമുഖത്തില്‍ വ്യക്തമാക്കി.
-പിജി