റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വരുമാനത്തേക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാള്‍. സഞ്ചരിക്കുന്നതു കോടികള്‍ വിലയുള്ള കാറില്‍. ആസ്തി ഏകദേശം രണ്ട് ലക്ഷം കോടിയില്‍ അധികം. ഇസഡ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള ശതകോടിശ്വരനാണ് അദ്ദേഹം. ബിഎംഡബ്ല്യു 750 ഹൈ സെക്യൂരിറ്റിയിലും ബെന്‍സ് എസ് ഗാര്‍ഡിലും സഞ്ചരിക്കുമ്പോള്‍ സുരക്ഷയ്ക്കായ് മുന്നിലും പിന്നിലുമുള്ള സിആര്‍പിഎഫുകാര്‍ സഞ്ചരിക്കുന്നത് സര്‍ക്കാറിന്റെ പഴഞ്ചന്‍ വാഹനത്തിലാണെങ്കില്‍ അതിന്റെ നാണക്കേട് തനിക്ക തന്നെയാണെന്ന അംബാനി തിരിച്ചറിഞ്ഞുകഴിഞ്ഞു.
ആ നാണക്കേട് പരിഹരിക്കാന്‍ അംബാനി തീരുമാനിക്കുകയും ചെയ്തു. ഇതിനായി ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യുവാണ് മുകേഷ് അംബാനി തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു വാങ്ങിനല്‍കിയത്. ഒന്നും രണ്ടുമല്ല അഞ്ച് ബിഎംഡബ്ല്യുവാണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ പേരില്‍ മുകേഷ് അംബാനി വാങ്ങിയത്. 285 ബിഎച്ച്പി കരുത്തുള്ള എക്‌സ് 5 മോഡലാണ് സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫിനായി വാങ്ങിയിരിക്കുന്നത്. ബീക്കണ്‍ ലൈറ്റും സിആര്‍പിഎഫിന്റെ ഔദ്യോഗിക ചിഹ്നവും ഘടിപ്പിച്ചാണ് ഈ ആഡംബര എസ്‌യുവികള്‍ ഇനി അകമ്പടി സേവിക്കുക. ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള മുകേഷ് അംബാനിക്കൊപ്പം 36 സുരക്ഷാ ഉദ്യോഗസ്ഥര്‍ എപ്പോഴും കാണും. ഏകദേശം 15 ലക്ഷം രൂപയാണ് സുരക്ഷയ്ക്കു മാത്രമായി അംബാനി പ്രതിമാസം ചെലവഴിച്ച് വരുന്നത്.