മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികനെന്ന സ്ഥാനം നിലനിർത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. 3,80,700 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തിയെന്നു ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനമാണ് പട്ടികയിലെ ആദ്യ 25 പേരുടെ ആസ്തി.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പി ഹിന്ദുജ ആന്‍ഡ് ഫാമിലിയാണ് രണ്ടാംസ്ഥാനത്ത്. 1,86,500 കോടിയാണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി (1,17,100 കോടി), എല്‍.എന്‍ മിത്തല്‍(1,07,300 കോടി), ഗൗതം അദാനി (94,500 കോടി) എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ.
രാജ്യത്ത് ആയിരം കോടിയിലേറെ ആസ്തിയുള്ളവരുടെ എണ്ണം 831ൽ നിന്ന് 953 പേരായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഡോളര്‍ കണക്കിലുള്ള കോടീശ്വരന്മാരുടെ എണ്ണം 141ല്‍നിന്ന് 138 ആയി കുറഞ്ഞു. 7000 കോടിയുടെ ആസ്തിയോടെ ഓയോ റൂംസ് ഉടമ റിതേഷ് അഗര്‍വാള്‍ (25) പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ ധനികനായി.