ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരസുന്ദരി അനുഷ്‌കയും തമ്മിലുള്ള വിവാഹം മാധ്യമങ്ങള്‍ ആഘോഷിച്ചു തീരും മുമ്പേ മറ്റൊരു അത്യാഢംബര വിവാഹത്തിന് ഇന്ത്യയില്‍ വേദി ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ഇന്ത്യന്‍ ധനികരില്‍ ഒന്നാം നിരക്കാരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തിന്റെ ഒരുക്കമാണ് ലോകത്തിലെ തന്നെ കോടീശ്വരന്‍മാരുടെ പോലും കണ്ണുതള്ളിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇവിടെ ഒരു പ്രത്യേകതയുണ്ട്. വിവാഹത്തിന് മുമ്പെ ക്ഷണക്കത്താണ് വാര്‍ത്തയായിരിക്കുന്നത്. ഒരു ക്ഷണക്കത്തിന്റെ ചെലവ് ഒന്നര ലക്ഷം രൂപയാണത്രേ. അതായത് ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പിനേക്കാള്‍ കൂടുതല്‍ വിലയുണ്ടേ്രത ഈ ക്ഷണക്കത്തിന്. എന്നാല്‍ കോടീശ്വരനായ അംബാനിക്ക് ഇതൊക്കെ വെറും ആനവായില്‍ അമ്പഴങ്ങ എന്ന ചൊല്ലുപോലെ മാത്രം. ഏതായാലും ക്ഷണക്കത്തിന്റെ ആഢംബരം ഇത്രത്തോളമാണെങ്കില്‍ വിവാഹം എങ്ങനെയായിരിക്കുമെന്നാണ് രാജ്യത്തെ ജനങ്ങളുടെ ആകാംക്ഷ.
ഇന്ത്യയിലെ തന്നെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇതെന്ന വാര്‍ത്തയും പരന്ന് കഴിഞ്ഞു. ഒന്നര ലക്ഷം രൂപ വില വരുന്ന കത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ക്ഷണക്കത്ത് മനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അതേസമയം, സംഗതി ഉള്ളതു തന്നെയാണോ അതോ ആരെങ്കിലും പറ്റിക്കുന്നതാണോ എന്നു സംശയിച്ചിരുന്നവരിലേക്ക് സത്യാവസ്ഥയുമായി അംബാനി കുടുംബത്തോട് അടുത്തമുള്ള വൃത്തങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആകാശ് അംബാനിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ക്ഷണക്കത്തില്‍ വാസ്തവമില്ലെന്നും ഇതുസംബന്ധിച്ച് അംബാനി ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.
Mokesh Ambani son akash ambani wedding card: https://t.co/qSAY8hxxZy via @YouTube
— Amir farhan (@Amirfar52849653) December 9, 2017