എതിരാളികള്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും കോടീശ്വരനുമായ മുകേഷ് അംബാനി. മീഡിയ ബിസിനസില്‍നിന്ന് പിന്മാറാന് അംബാനി തീരുമാനിച്ചതായാണ് വിവരം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വര്‍ക്ക് 18 മീഡിയ ആന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷര്‍മാരായ ബെന്നറ്റ് കോള്മാന് ആന്‍ഡ് കമ്പനിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ബെന്നറ്റ് കോള്മാന് അധികൃതര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
നെറ്റ്വര്‍ക്ക് മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാന്‍ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014ലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 56 പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്ക് 18 സ്വന്തമാക്കിയത്. മണികണ്ട്രോള്, ന്യൂസ് 18, സിഎന്‍ബിസിടിവി18ഡോട്ട്കോം, ക്രിക്കറ്റ്നെക്സ്റ്റ്, ഫെസ്റ്റ്പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്.