കൊല്ലം: നടനും എംഎൽഎയുമായി മുകേഷിനെതിരെ എൽഡിഎഫ് കൊല്ലം ജില്ലാ നേതൃത്വം. “അമ്മ’യുടെ ജനറൽ ബോഡി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ മുകേഷ് നടത്തിയ പ്രസ്താവന ഒഴിവാക്കാമായിരുന്നു. ജനപ്രതിനിധികൾക്ക് ചേർന്ന രീതിയിലുള്ളതല്ല മുകേഷിന്റെ സംഭാഷണമെന്നും എൽഡിഎഫ് കൊല്ലം ജില്ലാ കണ്‍വീനർ അനിരുദ്ധൻ പറഞ്ഞു.
ക്രിമിനൽ കേസുകളിൽ ജനപ്രതിനിധികൾ അഭിപ്രായം പറയുന്പോൾ ശ്രദ്ധിക്കണമെന്നും അനിരുദ്ധൻ കൂട്ടിച്ചേർത്തു.