കൊല്ലം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമാ മേഖലയിലുള്ള പല പ്രമുഖരുടേയും പൊയ് മുഖങ്ങൾ അഴിഞ്ഞ് വീഴുകയാണ്. എംഎൽഎയും നടനുമായ മുകേഷിനെതിരേ ശക്തമായ ആരോപണം നിലനിൽക്കുന്പോഴും കൈവിടാതെ സിപിഎം.
ലൈംഗിക ആരോപണത്തെ തുടർന്ന് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് മുകേഷിനോട് ഇപ്പോൾ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജി വച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടെടുക്കുന്നതെന്നും സിപിഎം വ്യക്തമാക്കി. ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും.
ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര് നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെക്കുറിച്ച് ചര്ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്.
അതേസമയം, മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. താരത്തിന്റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മഹിളാ കോണ്ഗ്രസിന്റേയും യുവമോര്ച്ചയുടേയും നേതൃത്വത്തിൽ ഇന്നലെ മാര്ച്ച് നടത്തി. വീടിന് സമീപത്തെ റോഡില് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.