ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ല, ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ കൂ​ടി​യാ​ണ്! മു​കേ​ഷി​നെതിരെ എ​ഐ​എ​സ്എ​ഫ്; മു​കേ​ഷി​നെ​തി​രെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നിൽ പ​രാ​തി

കൊ​ല്ലം: മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യെ ശ​കാ​രി​ച്ച കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷി​നെ വി​മ​ര്‍​ശി​ച്ച് എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ണ്‍ ബാ​ബു.

ച​ല​ച്ചി​ത്ര താ​രം മാ​ത്ര​മ​ല്ല മു​കേ​ഷെ​ന്നും ഒ​രു ഇ​ട​തു​പ​ക്ഷ എം​എ​ല്‍​എ കൂ​ടി​യാ​ണെ​ന്നും അ​ത് മ​റ​ക്ക​രു​തെ​ന്നും അ​രു​ണ്‍ ബാ​ബു ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

അ​തേ​സ​മ​യം, ബോ​ധ​പൂ​ർ​വം ത​ന്നെ പ്ര​കോ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ മു​കേ​ഷ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പി​ന്നി​ലാ​രെ​ന്ന് ഊ​ഹി​ക്കാ​നാ​കു​മെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​കേ​ഷി​നെ​തി​രെ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നിൽ പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം എം​എ​ൽ​എ മു​കേ​ഷ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു പ​രാ​തി.

മു​കേ​ഷി​നെ​തി​രെ എം​എ​സ്എ​ഫ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തു​റ​യൂ​രാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

മു​കേ​ഷി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ര്‍​ഹ​മാ​യ ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി.

Related posts

Leave a Comment