തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നടന് മുകേഷിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് എം. നൗഷാദും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും സ്ഥാനാര്‍ഥികളാകും.
ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനെ പുറത്താക്കിയ സാഹചര്യത്തില്‍ ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നതെന്നാണ് സൂചന. ചവറയില്‍ സുജിത് വിജയന് മത്സരിക്കും. അന്തരിച്ച എംഎല്‍എ വിജയന് പിള്ളയുടെ മകനാണ് സുജിത്.
കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയും കൊട്ടാരക്കരയില്‍ ആയിഷ പോറ്റിയും മത്സരിക്കണമോയെന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. അതേസമയം, കണ്ണൂരില്‍ നിന്ന് തന്നെ താന്‍ മത്സരിച്ചേക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
നിലവിൽ കണ്ണൂർ കോൺഗ്രസ്-എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലർത്തുന്ന മുന്നണിയാണ് എൽഡിഎഫ്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും.
കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.