കൊല്ലം: ഇരുപത്തിയൊന്ന് മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ അബിഗേൽ സാറ റെജിയെ കണ്ടെത്തിയെന്ന വാർത്ത ആശ്വാസത്തോടെയാണ് കേരളക്കര കേട്ടത്. കുട്ടിയെ എആർ ക്യാമ്പിലെത്തിച്ചപ്പോൾ കൊല്ലം എംഎൽഎയും നടനുമായ മുകേഷ് സ്ഥലത്തെത്തിയിരുന്നു.
എന്നാൽ കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച മുകേഷിന് സോഷ്യൽമീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എയെ ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ എന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്.എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ്.
കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്നും എംഎൽഎ എന്ന നിലയിൽ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയതെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പിൽ മുകേഷ് പറഞ്ഞു.