തിരുവനന്തപുരം: നടനും സിപിഎം എൽഎയുമായ മുകേഷിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുകേഷിന് കാര്യമായി ചികിത്സിക്കേണ്ട ഞരമ്പുരോഗമാണ്.
ലൈംഗിക പീഡന പരാതി ഉന്നയിച്ച നടിയെ ആദ്യം അറിയില്ലെന്ന് പറഞ്ഞ മുകേഷ് പിറ്റേന്ന് ബ്ലാക്ക്മെയില് കഥയുമായി വന്നെന്ന് മുരളീധരൻ പ്രതികരിച്ചു. നടനെ ചികിത്സ നൽകേണ്ടതിന് പകരം സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
മുകേഷ് നടിമാരെ മാത്രമല്ല, അവരുടെ അമ്മമാരെയും കയറിപ്പിടിച്ചിട്ടുണ്ട്. മുകേഷിനെ വെള്ളപൂശാന് പിണറായിക്ക് നാണമില്ലേയെന്നും മുരളീധരൻ ചോദിച്ചു.
മുകേഷും രഞ്ജിത്തും പിണറായിയുടെ വിശ്വസ്തരാണ്. ഇവരൊക്ക അകത്താകുമെന്നതുകൊണ്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്ട്ട് നാലര വര്ഷം പുറത്തുവിടാതിരുന്നത്.
കോണ്ഗ്രസ് അനുഭാവിയായ സിദ്ദിഖിനെതിരേയും കേസ് വന്നു. എന്നാല് തങ്ങള് സിദ്ദിഖിനെ ന്യായീകരിച്ചില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.