ഇന്നായിരുന്നേൽ ഷോ​ലെ സി​നി​മ​യും ടൈ​റ്റാ​നി​ക്കും​ പൊ​ളി​ഞ്ഞു പോ​യേ​നേ; മുകേഷിനും ചിലത് പറയാനുണ്ട്…


ഒ​രു സി​നി​മ കാ​ണു​മ്പോ​ള്‍ ന​ല്ല​തി​നെ ന​ല്ല​താ​യിത​ന്നെ പ​റ​യാം. വി​മ​ര്‍​ശി​ക്കേ​ണ്ട​തി​നെ വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്യാം. അ​ത​ല്ലാ​തെ സി​നി​മ കാ​ണാ​തെ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്.

എ​ന്‍റെ സി​നി​മ​യെ​ക്കു​റി​ച്ച് സ​മാ​ന​മാ​യി ഒ​രു അ​ഭി​പ്രാ​യം ഉ​ണ്ടാ​യി. ഒ​രു പ​യ്യ​ന്‍ സം​സാ​രി​ക്കു​ന്ന​ത് എ​നി​ക്കൊ​രാ​ള്‍ അ​യ​ച്ചു ന​ല്‍​കി​യ​താ​ണ്. എ​ന്‍റെ​യും ഉ​ര്‍​വ​ശി​യു​ടെ​യും അ​ഭി​ന​യം ശ​രി​യ​ല്ല.

ത​മാ​ശ പ​റ​യു​മ്പോ​ള്‍ സീ​രി​യ​സാ​യും സീ​രി​യ​സാ​യി പ​റ​യു​മ്പോ​ള്‍ ത​മാ​ശ​യാ​യും തോ​ന്നു​ന്നു. പ​ത്ത് നാ​ല്‍​പ്പ​ത് വ​ര്‍​ഷ​ങ്ങ​ളാ​യി ഞാ​ന്‍ സി​നി​മ​യി​ലു​ണ്ട്. ഒ​രു സീ​ന്‍ മോ​ശ​മാ​യാ​ല്‍​പ്പോ​ലും കേ​ര​ള ജ​ന​ത അ​ഭി​നേ​താ​ക്ക​ളെ വ​ച്ചു പൊ​റു​പ്പി​ക്കു​മോ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഞ​ങ്ങ​ളെ​ല്ലാം ഇ​ത്ര​യും കാ​ല​മാ​യി ഇ​വി​ടെ നി​ല്‍​ക്കു​ന്ന​ത്. ര​മേ​ഷ് സി​പ്പി, ര​ക്ഷ​പ്പെ​ട്ടു, ഷോ​ലെ സി​നി​മ​യും… ഇ​ന്നാ​യി​രു​ന്നെ​ങ്കി​ല്‍ ഈ ​പ​യ്യ​ന്‍​മാ​രെ​ല്ലാം കൂ​ടി അ​മി​താ​ഭ് ബ​ച്ച​നും ധ​ര്‍​മേ​ന്ദ്ര​യും എ​ന്താ​ണ് ഈ ​കാ​ണി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞേ​നെ.

ടൈ​റ്റാ​നി​ക്കെ​ല്ലാം പൊ​ളി​ഞ്ഞു പോ​യേ​നേ. കൃ​ത്യ​മാ​യി തെ​റ്റു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ല്‍ ന​മു​ക്ക് മ​ന​സി​ലാ​കും. അ​ല്ലാ​തെ​യു​ള്ള അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളി​ല്‍ അ​ർ​ഥ​മി​ല്ല.-മു​കേ​ഷ്

Related posts

Leave a Comment